റാഞ്ചി: മദ്യപാനിയായ മകന്‍ മാതാവിനെ കൊലപ്പെടുത്തി. ഭക്ഷണം വിളമ്പാന്‍ വൈകിയതിന്റെ പേരിലാണ് അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹര്‍പൂര്‍ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രധാന്‍ സോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
60 കാരിയായ മാതാവ് സുമിക്കൊപ്പമാണ് ഇയാളുടെ താമസം. കടുത്ത മദ്യപാനിയായിരുന്ന പ്രധാൻ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ പിന്നാലെ അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം വിളമ്ബാന്‍ വൈകിയതോടെ വടിയെടുത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു നാട്ടുകാര്‍ പറഞ്ഞു.. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും മനോഹര്‍പൂര്‍ എസ്.ഡി.പി.ഒ വിമലേഷ് ത്രിപാഠി പറഞ്ഞു.
Post Your Comments