KeralaLatest NewsNews

“സോളാർ കേസിൽ ഈ പെണ്ണുതന്നെയല്ലേ എല്ലാത്തിനും നിന്നുകൊടുത്തത്” : വെള്ളാപ്പള്ളി നടേശൻ

കൊല്ലം ∙ സോളർ കേസിൽ നിന്നു വ്യത്യസ്തമായി സ്വർണക്കള്ളക്കടത്തു കേസ് വളരെ ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മനോരമ ഓൺലൈനോടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

Read Also : കിസാൻ കല്യാൺ യോജന : 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ ഫെബ്രുവരിയിൽ എത്തും

രണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും രണ്ടും രണ്ട് വിഷയമാണ്. സോളാർ കേസ് പെട്ടെന്ന് കുത്തി പൊക്കിക്കൊണ്ടു വന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ കേസിന് സ്വർണ്ണക്കടത്ത് കേസിന്റെയത്ര പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല. സോളാർ കേസിൽ പരാതിക്കാരി എല്ലാത്തിനും നിന്നുകൊടുത്തിട്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു.

“സോളാർ കേസിൽ ഈ പെണ്ണുതന്നെയല്ലേ എല്ലാത്തിനും നിന്നുകൊടുത്തത്. നിന്നു കൊടുത്തിട്ടല്ലേ ഇതെല്ലാം സംഭവിച്ചത്.” “സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടെ നിന്നവർ ചതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞത്.” വെള്ളാപ്പള്ളി പറയുന്നു.

എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ കേസിലും സംഭവിച്ചത് ഇതുതന്നെയാണ്. പ്രശ്നങ്ങൾക്കിടയിലും ഒരുപാട് കാര്യങ്ങൾ ഇടതുപക്ഷ സർക്കാർ കാഴ്ചവെച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്തുമാത്രം അഴിമതി അരങ്ങേറി. ആ പ്ലസ് പോയിന്റ് മാത്രം നോക്കിയാൽ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button