ഭോപ്പാൽ: സിഎം കിസാൻ കല്യാൺ യോജന പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്കാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുക കൈമാറിയത്.
ഫെബ്രുവരി- മാർച്ച് മാസത്തോടെ 400 കോടി രൂപ കൂടി കർഷകരുടെ അക്കൗണ്ടിലേക്കെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പതിനായിരം രൂപ വീതമാണ് പ്രതിവർഷം മദ്ധ്യപ്രദേശിലെ ഓരോ കർഷകനും ലഭിക്കുന്നത്. റെക്കോർഡ് ഭൂരിപക്ഷവുമായി വിജയിപ്പിച്ചതിന് സാഗറിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടില്ല. മുൻ സർക്കാരിന്റെ കാലത്ത് തടസപ്പെട്ട വികസന പ്രവർത്തനങ്ങളെല്ലാം സംസ്ഥാനത്ത് പുനരാരംഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം നിരാലംബരായ ആളുകൾക്ക് ആയുഷ്മാൻ യോജന പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് ചികിത്സ ലഭ്യമായി. സംസ്ഥാനത്തെ രണ്ടു കോടി ജനങ്ങളെ ആയുഷ്മാൻ യോജന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments