KeralaLatest NewsGeneralNews

മുൻ സംസ്ഥാന ലോ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന സി. ഖാലിദ്​ അന്തരിച്ചു

തലശ്ശേരി : റിട്ടയേഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ലോ സെക്രട്ടറിയുമായിരുന്ന സി. ഖാലിദ് (80) നിര്യാതനായി. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം . തലശ്ശേരിയിലെ പ്രഗല്‍ഭ അഭിഭാഷകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും എഴുത്തുകാരനു മായിരുന്നു സി. ഖാലിദ് .

എടക്കാട്ടെ കേയിസ് ബംഗ്ലാവില്‍ സി.കെ. പി. ഖാദര്‍ കുട്ടിക്കേയിയുടെ മകള്‍ പരേതയായ ടി.എം. ബീവിയാണ് ഭാര്യ. ഇവരുടെ നിര്യാണത്തിന് ശേഷം ആസ്യ കാഞ്ഞിരോടിനെ വിവാഹം ചെയ്തു. ഇപ്പോള്‍ കോഴിക്കോട്ടെ ഫ്ലാറ്റിലായിരുന്നു താമസം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കം നടത്തും.

shortlink

Post Your Comments


Back to top button