
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. വില വര്‍ധനയിലൂടെ ഈ വര്‍ഷം സര്‍ക്കാരിന് 1,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള വിലയാണ് ബിവറേജസ് കോര്പ്പറേഷന് പ്രസിദ്ധകരിച്ചത്.
ഒന്നാം തീയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില ചൊവ്വാഴ്ച നിലവില്‍ വരും.
Post Your Comments