Latest NewsGeneralNews

ജയലളിത, എം.ജി.ആര്‍ സ്മാരക ക്ഷേത്രം തുറന്നു

ചെന്നൈ: അന്തരിച്ച എ.ഐ.എ.ഡി.എം.കെ നേതാക്കളായ ജയലളിത, എം.ജി.ആര്‍ എന്നിവരുടെ ഓർമയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി. തിരുമംഗലത്തിനടുത്തുള്ള കുന്നത്തൂരില്‍ 12 ഏക്കര്‍ സ്ഥലത്ത് 50 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രം നിര്‍മിച്ചത്. ക്ഷേത്രത്തില്‍ ഇരുവരുടെയും പൂര്‍ണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ. സന്നദ്ധ സേവന വിഭാഗമായ ‘അമ്മ പേരവൈ’ സെക്രട്ടറി കൂടിയായ റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍ മുന്‍കൈ എടുത്താണ് ക്ഷേത്രം പണിതത്. ജയലളിതയുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ക്ഷേത്രത്തിൻറ്റെ ഉദ്ഘാടനം. അമ്മയുടെ സര്‍ക്കാര്‍ തുടരുന്നതിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button