കാസര്‍കോഡ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചത് പത്താംക്ലാസ് പോലും പാസാകാത്ത അഭിസാരിക, വിവാദത്തിന് തുടക്കമിട്ട് കെ.സുധാകരന്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനെതിരെയാണ് സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത് എത്തിയത്. പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’യുടെ ഉത്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ മറ്റേത് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി തുലനം ചെയ്യാന്‍ സാധിക്കുകയില്ലെന്നും സുധാകരന്‍ പറഞ്ഞു.
Read Also : സംസ്ഥാനത്ത് മദ്യ വില വര്‍ധന ചൊവ്വാഴ്ചമുതല്‍
‘ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോര്‍ഡിനേറ്ററാണ് സ്വപ്ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം. എന്താണ് ക്വാളിഫിക്കേഷന്‍? പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച് നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’-സുധാകരന്‍ പറഞ്ഞു.
Post Your Comments