Latest NewsKeralaNewsCrime

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ സംഘർഷം; ഒരാൾ പിടിയിൽ

എറണാകുളം: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ സംഘർഷം`. പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. അക്രമികൾ ആശുപത്രിയുടെ അത്യാഹിതവിഭാഗം അടിച്ചു തകർക്കുകയുണ്ടായി. മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ചികിത്സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളുമാണ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വിരലില്‍ മുറിവേറ്റ കെടാമംഗലം സ്വദേശി അഖിലിന് ചികിത്സ തേടിയാണ് മൂവർ സംഘം ആശുപത്രിയിൽ എത്തിയത്ത്. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മുറിവ് പരിശോധിക്കുന്നതിനിടെ ചികിത്സയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് അഖില്‍ എണീറ്റ് പോകാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് തടഞ്ഞതോടെ യുവാവ് സുഹൃത്തിനെ മര്‍ദിച്ചു. ഇതോടെ അത്യാഹിതവിഭാഗത്തില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടി. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച മൂന്നാമനും എത്തിയതോടെ കൂട്ടത്തല്ലായി. അത്യാഹിത വിഭാഗത്തിന്‍റെ വാതിലും അകത്തെ ക്യാബിനും തകര്‍ന്നു. മരുന്നുകളും ഉപകരണങ്ങളുമെല്ലാം നശിപ്പിച്ചു.

തുടർന്ന് ഡ്യൂട്ടി ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് പെട്ടെന്ന് തന്നെ ആശുപത്രി കവാടം അടയ്ക്കുകയും പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. പൊലീസ് എത്തിയതോടെ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു. പൊലീസ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന അഖിലിനെ, ഇയാളുടെ പിതാവിനെ വിളിച്ചു വരുത്തി അനുനയിപ്പിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button