
കോട്ടയം: വൈക്കത്ത് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അഭിഭാഷകനും സുഹൃത്തും ചേർന്ന് നടുറോഡില്‍ കയ്യേറ്റം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചെന്ന നാട്ടുകാരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എറണാകുളം ഭാഗത്ത്നിന്ന് വൈക്കത്തേക്ക് വന്ന കാർ അപകടകരമായി സഞ്ചരിക്കുന്നുവെന്ന് നാട്ടുകാരാണ് പൊലീസില്‍ പരാതി നൽകിയത്. അപകടത്തില്‍ നിന്ന് നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ അമിത വേഗത്തിലെത്തിയ വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. ഇതിനിടെ വലിയകവലയില്‍ നടത്തിയ പരിശോധനയ്ക്കിടെ തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന അഭിഭാഷന്‍ അനില്‍കുമാറിനോടും സുഹൃത്ത് അജീഷിനോടും വാഹനം ഓടിക്കരുതെന്നും സ്റ്റേഷനില്‍ ഹാജരാകാനും എസ്.ഐ കെ.ആര്‍ ദിനേശ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ഇരുവരും എസ്ഐയെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലതെത്തി ഏറെ പണിപ്പെട്ട് ഇരുവരെയും സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. കേസെടുത്ത് രാത്രിയിൽ തന്നെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാവിലെ കോവിഡ് പരിശോധനക്ക് ശേഷം ജയിലിൽ പ്രവേശിപ്പിച്ച ഇരുവര്‍ക്കും ഉച്ചയോടെ ജാമ്യം ലഭിക്കുകയുണ്ടായി.
Post Your Comments