കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന വേദന പലർക്കും അസഹയനീയമായി തോന്നുന്നുണ്ട്. ഇതോടെ, വാക്സിനു ശേഷം വേദനസംഹാരി കഴിക്കാമോയെന്ന ചോദ്യമാണ് കൂടുതൽ പേരും ചോദിക്കുന്നത്. സാധാരണ സഹിക്കാന്‍ പറ്റാത്ത വേദന വരുമ്പോള്‍ പലരും വേദനസംഹാരി ഉപയോഗിക്കാറുണ്ട്. പക്ഷേ, വാക്സിൻ സ്വീകരിച്ച ശേഷം ഇത്തരത്തിൽ വേദനസംഹാരി കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ചില വേദനസംഹാരി ഗുളികകളും പ്രോഫിലാക്ടിക് അനാല്‍ജെസിക്‌സും ശരീരത്തിലെ ആന്റിബോഡി പ്രതികരണം കുറയ്ക്കാമെന്നും ഇത് വാക്സിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം. വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സാധാരണ ഗതിയില്‍ കുത്തിവയ്‌പ്പെടുത്ത് 2-3 ദിവസത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. ചെറിയ പനി, തലവേദന, കുളിര് എന്നിവയാണ് ഉണ്ടാവുക. ഇത് രണ്ട് ദിവസം കഴിഞ്ഞാൽ മാറുന്നതാണ്. ആയതിനാൽ, വേദനസംഹാരി കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഡോക്ടർമാർക്കുള്ളത്.
വേദന പരമാവധി സഹിച്ച് പിടിക്കുക. സാധ്യമല്ലെങ്കിൽ മരുന്ന് അല്ലാത്ത മറ്റ് വഴികൾ പരീക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ഡോക്ടർമാരുടെ പക്ഷം. പരീക്ഷണങ്ങൾ നടത്തിയിട്ടും കുറവില്ലെങ്കിൽ മാത്രം ഡോക്ടറുമായി വിശദമായ ചർച്ച നടത്തി വേണ്ടത് സ്വീകരിക്കുക.
Post Your Comments