ദുബൈ: ദുബൈയില്‍ ഇന്ന് മുതല്‍ സിനോഫാം വാക്സിനും ലഭ്യമാക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിക്കുകയുണ്ടായി. സ്വദേശികള്‍ക്കും അറുപത് വയസുകഴിഞ്ഞ സ്ഥിരതാമസക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ സിനോഫാം വാക്സിന്‍ നൽകാനായി ഒരുങ്ങുന്നത്.
രാജ്യത്ത് ലഭ്യമായ വിവിധ തരം വാക്സിനുകളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സിഇഒ ഡോ ഫരീദ അല്‍ ഖാജ പറഞ്ഞു. നാദ് അല്‍ ഹംറ് ഹെല്‍ത്ത് സെന്റര്‍, അല്‍ തവാര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ മന്‍ഖൂല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലായിരിക്കും സിനോഫാം വാക്സിന്‍ നൽകുന്നത്.
Post Your Comments