Latest NewsIndiaNews

കാർഷിക നിയമങ്ങളുടെ പേരിലുളള പ്രതിഷേധം തുടങ്ങിയ ശേഷം പാകിസ്താനിൽ നിന്നുളള ആയുധക്കടത്ത് വർധിച്ചെന്ന് അമരീന്ദർ സിംഗ്

ചണ്ഡിഗഢ്: കാർഷിക നിയമങ്ങളുടെ പേരിലുളള പ്രതിഷേധം തുടങ്ങിയ ശേഷം പാകിസ്താനിൽ നിന്നുളള ആയുധക്കടത്ത് വർദ്ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശത്തെ രാജ്യവിരുദ്ധശക്തികളും സജീവമാണെന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണങ്ങൾ ശരിവെക്കുന്നതാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

Read Also : വീട്ടിലെ ഈ തടസങ്ങള്‍ ഗൃഹനാഥനു ദോഷം

ഖാലിസ്താനി സംഘങ്ങൾ പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടോയെന്ന ചോദ്യത്തിന് അതാണ് പാകിസ്താൻ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു അമരീന്ദറിന്റെ മറുപടി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അമരീന്ദറിന്റെ വാക്കുകൾ.

ഒക്ടോബറിൽ പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ മുതൽ പഞ്ചാബിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ പാകിസ്താൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രസസർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഡ്രോണുകൾ വഴി ആയുധങ്ങൾ കടത്താനും അതിർത്തിയിൽ നുഴഞ്ഞുകയറ്റം സജീവമാക്കാനുമാണ് പാകിസ്താന്റെ ശ്രമം. ആയുധങ്ങൾ കൂടാതെ പണവും ഹെറോയിനും വരെ ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി വഴി കടത്തുന്നുണ്ടെന്നും അമരീന്ദർ പറഞ്ഞു. കുറച്ച് ഡ്രോണുകൾ പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ അത്രത്തോളം തന്നെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയിട്ടും ഉണ്ടാകും.

പാകിസ്താനും ചൈനയും അതിർത്തിയിൽ ഒരുമിക്കുകയാണ്. 20 ശതമാനത്തോളം ഇന്ത്യൻ സൈനികർ ഈ രണ്ടു രാജ്യങ്ങളുടെയും അതിർത്തി പ്രദേശത്ത് ആണ് ഉളളത്. അവരുടെ ആത്മവീര്യം ചോർത്തുന്ന നടപടികൾ ഉണ്ടായിക്കൂടെന്നും അമരീന്ദർ പറഞ്ഞു. ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ നടന്ന അക്രമത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അത് അന്വേഷണസംഘങ്ങളാണ് കണ്ടെത്തേണ്ടതെന്നായിരുന്നു അമരീന്ദറിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button