Latest NewsIndiaNews

ഭഗവാൻ പരശുരാമൻ ബീഫില്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്

കൊൽക്കത്ത : ഭഗവാൻ പരശുരാമൻ ബീഫില്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നു എന്നും സീതാ ദേവിയാണ് ബീഫ് പാചകം ചെയ്തിരുന്നതെന്നും തൃണമൂൽ നേതാവ് മദൻ മിത്ര. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു തൃണമൂൽ നേതാവ് ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചത്.

Read Also : കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ടു

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിന് പുറമെ ജയ്ശ്രീം വിളികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മദൻ മിത്ര പറഞ്ഞു. മദൻ മിത്രയിൽ നിന്നും ഇതിലും വലുതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് അർജുൻ സിംഗ് പ്രതികരിച്ചു. മമതാ ബാനർജിയോടൊപ്പമായതിനാലാണ് മദൻ മിശ്രയ്ക്ക് ഈ ഗതി വന്നതെന്നും അദ്ദേഹം വിമർശിച്ചു.

തൃണമൂൽ നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ യുവമോർച്ച പരാതി നൽകി. രാമായണത്തിലും ദശാവതാരത്തിലും വിശ്വസിക്കുന്ന ഹിന്ദുക്കൾക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണ് മദൻ മിത്ര നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295എ, 153എ എന്നീ വകുപ്പുകൾ ചുമത്തി മദൻ മിത്രയ്‌ക്കെതിരെ കേസ് എടുക്കണമെന്നും യുവമോർച്ച പരാതിയിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button