ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷക സമരത്തെ പിന്തുണച്ച് രാഹുല്‍ പരസ്യ പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി എത്തിയത്. ജനാധിപത്യമാണ് കര്‍ഷകര്‍ മുന്നോട്ടു വെയ്ക്കുന്നതെന്നും അവരോടൊപ്പമാണ് താനെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ” രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല രാഹുലിന്റെ ഉദ്ദേശം. ത്രിവര്‍ണ്ണ പതാക സംസ്‌കാരത്തെ കൂടിയാണ് രാഹുല്‍ അപമാനിയ്ക്കുന്നത്. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് അയാള്‍” – സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments