90 ഓളം രാജ്യങ്ങൾക്ക് വാക്സിൻ നൽകാമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോർട്ടുകൾ. ഇതിൽ 9 രാജ്യങ്ങൾക്ക് ഇതിനോടകം ഇന്ത്യ കൊവിഡ് വക്സിൻ കയറ്റുമതി ചെയ്തു കഴിഞ്ഞു. ‘വാക്സിന് മൈത്രി’ ഡ്രൈവില്‍ ഇന്ത്യ ഒന്നാം ഘട്ടത്തില്‍ ഇതിനോടകം തന്നെ ഒമ്പത് രാജ്യങ്ങളിലേക്ക് 6 ദശലക്ഷം ഡോസുകള്‍ വിമാനം കയറ്റി അയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also read: ഇന്ത്യയുടെ വാക്സിന് വേണമെന്ന് ആവശ്യപ്പെട്ട് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയും
ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊവിഡിനെ നേരിടാന്‍ രാജ്യങ്ങള്‍ക്ക് വാക്സിൻ നൽകുന്ന ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇന്ത്യയുടെ വാക്സിന് ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ച ആസ്തിയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ച ശേഷമായിരുന്നു അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം.
ആഗോള പ്രതിരോധ കുത്തിവയ്പ്പ് സാധ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുന്നു. ഇതിനു ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇന്ത്യയിലുണ്ട് എന്നത് ലോകത്തിനു തന്നെ ആശ്വാസമാണ്. ഭാരതം പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments