ഓസ്ട്രേലിയയിൽ ഇന്ത്യക്ക് അഭിമാനകരമായ ടെസ്റ്റ് വിജയം സമ്മാനിച്ച താരമാണ് അജിങ്ക്യ രഹാനെ. രഹാനെയുടെ ഫീൽഡിന് പുറത്തുള്ള രീതികൾ വളരെയധികം സവിശേഷത നിറഞ്ഞതായിരുന്നു. മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലെ അടിമുടി മാന്യനാണ് താനെന്ന് തെളിയിക്കുന്നതാണ് അജിങ്ക്യ രഹാനെ എന്ന വ്യക്തിത്വം.
Read Also: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു ; 6 പേർക്ക് പരിക്ക്
ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ഓസീസ് താരം നഥാൻ ലിയോണിന് ഇന്ത്യൻ താരങ്ങൾ കയ്യൊപ്പിട്ട ഒരു ജഴ്സി സമ്മാനിച്ചിരുന്നു. രഹാനെയാണ് ഇത് കൈമാറിയത്. ടീമിൻെറ ഇത്തരം പ്രവൃത്തികൾ കയ്യടി നേടിയിരുന്നു. ഇതിനിടെ നാട്ടിൽ മടങ്ങിയെത്തിയ രഹാനെ ഒരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതും വാർത്തയായിരുന്നു. കംഗാരുവിൻെറ രൂപമുണ്ടായിരുന്ന കേക്ക് മുറിക്കാൻ വിസമ്മതിച്ചത് എന്ത് കൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് ഈ അഭിമാന താരം.
“കംഗാരു അവരുടെ ദേശീയ മൃഗമാണ്. മത്സരത്തിൽ അവർ എതിർപക്ഷത്തായിരിക്കാം. എന്നാൽ അവർ വലിയ പ്രാധാന്യത്തോടെ കാണുന്ന കാര്യങ്ങളെ നമ്മളും ബഹുമാനിക്കേണ്ടതുണ്ട്. അവിടെ ആരാണ് ജയിച്ചത്, തോറ്റത് എന്നല്ല കാര്യമാക്കേണ്ടത്,” ക്രിക്കറ്റ് കമൻേററ്റർ ഹർഷ ബോഗ‍്‍ലെയുമായി നടത്തിയ സംഭാഷണത്തിൽ രഹാനെ വ്യക്തമാക്കി. ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ഒരു ചടങ്ങിൽ വെച്ചാണ് രഹാനായോട് കംഗാരു മാതൃകയിലുള്ള കേക്ക് മുറിക്കാൻ ആവശ്യപ്പെട്ടത്. അദ്ദേഹം അത്സ്നേ ഹഭാഷണത്തോടെ നിരസിക്കുകയായിരുന്നു.
Post Your Comments