Latest NewsNewsIndia

സംസ്ഥാനങ്ങൾക്ക് വീണ്ടും ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങൾക്ക് അധിക സഹായധനമായി 1,751 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാണ് അഞ്ചു സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സഹായധനമായ 1,751.5 കോടി രൂപ അനുവദിച്ചത്.

Read Also : കാർഷിക നിയമങ്ങളുടെ പേരിലുളള പ്രതിഷേധം തുടങ്ങിയ ശേഷം പാകിസ്താനിൽ നിന്നുളള ആയുധക്കടത്ത് വർധിച്ചെന്ന് അമരീന്ദർ സിംഗ്

അസം, അരുണാചൽപ്രദേശ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് അധിക സഹായധനം നൽകിയിരിക്കുന്നത്. അസമിന് 437.5 കോടി രൂപയും അരുണാചൽപ്രദേശിന് 75.86 കോടിയും ഒഡീഷയ്ക്ക് 320.94 കോടിയും തെലങ്കാനയ്ക്ക് 245.96 കോടിരൂപയും ഉത്തർപ്രദേശിന് 386.06 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button