ദുബൈ: കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനുള്ള നിയമങ്ങള്‍ ലംഘിച്ചതിന് ദുബൈയില്‍ ജനുവരിയില്‍ പിഴ ചുമത്തിയത് 1,000 പേര്‍ക്ക്. 2,254 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്. ദുബൈ പൊലീസ് 443 പേര്‍ക്കാണ് ഈ മാസം പിഴ ചുമത്തിയത്. ഇവരിലേറെയും മാസ്‌ക് ധരിക്കാത്തവരാണ്. 1,569 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയുണ്ടായി.
നിര്‍ദ്ദേശം ലംഘിച്ച് അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഒത്തുചേര്‍ന്ന 17 സംഭവങ്ങളും പൊലീസ് കണ്ടെത്തുകയുണ്ടായി. ദുബൈയിലെ അഞ്ച് മാളുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ മാസം 84 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 157 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും 661 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദുബൈ സാമ്പത്തികകാര്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 166 എണ്ണത്തിന് പിഴ ചുമത്തുകയും 24 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. 23 സ്ഥാപനങ്ങളാണ് ദുബൈ ടൂറിസം വകുപ്പ് പൂട്ടിച്ചത്. 238 എണ്ണത്തിന് പിഴ ചുമത്തി.
Post Your Comments