ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നില്‍ നടന്ന ചെറുസ്ഫോടനത്തിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് ഡല്‍ഹി പൊലീസിെന്റയും ഇസ്രായേലിെന്റയും നിഗമനം. രണ്ടു ഇറാന് പൗരന്മാരടക്കം ഏതാനും പേരെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തു. ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്ക ആരോപിച്ചു.
ഭീകരാക്രമണമാണ് നടന്നതെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്ക പ്രതികരിച്ചു. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഏതാനും ആഴ്ചകളായി അതിജാഗ്രത പാലിക്കുന്നുണ്ടായിരുന്നു 2012ല്‍ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ആക്രമണത്തിന് ഇതുമായുള്ള ബന്ധം അടക്കം വിവിധ മാനങ്ങള്‍ അന്വേഷിക്കാനുണ്ടെന്നു പറഞ്ഞ അദ്ദേഹം പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നും സംശയം പ്രകടിപ്പിച്ചു.
സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ഒരു കുറിപ്പിൽ ഇത് തുടക്കം മാത്രമാണെന്ന് കുറിച്ചിരിക്കുകയാണ്. ഇസ്രായേല്‍ എംബസിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പിലെ ഉള്ളടക്കം പൂർണ്ണമായും പുറത്തുവിട്ടിട്ടില്ല. പൊലീസ് തെളിവുശേഖരണം തുടരുന്നു. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പലതും കേടായിരുന്നു.
Post Your Comments