COVID 19KeralaLatest NewsNewsIndia

പ്ര​തി​ദി​ന കോവിഡ് ക​ണ​ക്കു​ക​ളി​​ലും രോ​ഗി​കളുടെ എ​ണ്ണ​ത്തി​ലും നമ്പർ വൺ ആയി കേരളം

ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.

Read Also : കോവിഡ് പ്രതിരോധത്തിൽ ലോക ജനതയ്ക്ക് പുത്തൻ പ്രതീക്ഷയേകി ജോൺസൺ ആൻഡ് ജോൺസൺ

എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച്‌ ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത്.

എന്നാൽ വ​ര്‍​ഷ​മൊ​ന്ന്​ പി​ന്നി​ടുമ്പോൾ പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​​ലും രോ​ഗി​ക​ളുടെ എ​ണ്ണ​ത്തി​ലും രാ​ജ്യ​ത്ത്​ ഒ​ന്നാ​മ​ത്​ നി​ല്‍​ക്കു​ന്ന​ത് ​ കേ​ര​ളമാണ് . ക​ഴി​ഞ്ഞ ജ​നു​വ​രി 30നാ​ണ്​ രാ​ജ്യ​ത്താ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്​​റ്റ്​​ ​പോ​സി​റ്റി​വി​റ്റി മു​ത​ല്‍ പ്ര​തി​ദി​ന​കേ​സു​ക​ളി​ല്‍​വ​രെ സ​മാ​ശ്വാ​സ​ത്തി​ന്​ വ​ക​യി​ല്ല. മ​ര​ണ​നി​ര​ക്ക്​ കു​റ​വാ​ണെ​ന്ന്​ പ​റ​യുമ്പോഴും മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ര​ണ​ശ​രാ​ശ​രി കു​റ​യ്​​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

കോ​വി​ഡ്​ വ്യാ​പ​ന തു​ട​ക്ക​ത്തി​​ല്‍ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യ​ട​ക്കം ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട്​ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു. സമ്പർക്ക ​വ്യാ​പ​നം സൂ​പ്പ​ര്‍ സ്​​പ്രെ​ഡി​ലേ​ക്കും സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്കും വ​ഴി​മാ​റി. ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​രും ല​ക്ഷ​ണ​മി​ല്ലാ​ത്ത വൈ​റ​സ്​ ബാ​ധി​ത​രു​മെ​ല്ലാ​മാ​യി ആ​ശ​ങ്ക​യു​ടെ നാ​ളു​ക​ള്‍.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ യു.​കെ​യി​ല​ട​ക്കം ക​ണ്ടെ​ത്തി​യ തീ​വ്ര​വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യ​വും കേ​ര​ള​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ കേ​സ്​ 50000 ക​ട​ക്കാ​നെ​ടു​ത്ത​ത്​​ ആ​റ​ര​മാ​സ​മെ​ങ്കി​ല്‍ അ​ടു​ത്ത 50000ന്​ ​വേ​ണ്ടി​വ​ന്ന​ത്​ 23 ദി​വ​സം മാ​ത്രം. അ​ടു​ത്ത അ​ഞ്ചു​മാ​സം കൊ​ണ്ട്​ സം​സ്ഥാ​ന​ത്താ​കെ കോ​വി​ഡ്​ ബാ​ധി​ച്ച​വ​ര്‍ 9,11,362 പേ​രാ​യി. ഇ​തി​ല്‍ 8,35,046 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

72634 പേ​രാ​ണ്​ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ദ്യ​മാ​യി കേ​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടും വ്യാ​പ​ന പാ​ര​മ്യ​ത പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കാ​നാ​യി (സ്ലോ ​ദി പീ​ക്ക്) എ​ന്ന​താ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പിന്റെ പു​തി​യ വി​ശ​ദീ​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button