COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ 267 പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദിയിൽ ഇന്നലെ 267 പേർക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ രണ്ടു പേർ മരിച്ചു. രോഗികളിൽ 258 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,67,543 ഉം രോഗമുക്തരുടെ എണ്ണം 3,59,006 ഉം ആയി. ആകെ മരണസംഖ്യ 6368 ആയി ഉയർന്നിരിക്കുകയാണ്.

രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2169 ആയി ഉയർന്നിരിക്കുന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 355 ആയിരിക്കുകയാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button