Latest NewsComputerKeralaCameraNewsIndiaMobile PhoneInternationalBusinessTechnology

ഇനി മുതൽ ചാർജർ വേണ്ട ,സ്മാർട്ട് ഫോണുകൾ വായുവിലൂടെ ചാർജ് ചെയ്യാം

വായുവിലൂടെ ഫോൺ ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യയുമായി ഷവോമി എത്തി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ പുറത്തിറക്കി ഷവോമി. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും.

Read Also : വെബ്‌സൈറ്റിലൂടെ മരണ ദിനം അറിഞ്ഞു പേടിച്ച പതിമൂന്നുകാരൻ തൂങ്ങി മരിച്ചു

എം.ഐ എയർ ചാർജിന്റെ പ്രാഥമിക രൂപത്തിൽ അഞ്ചു വാട്ട് വരെ ഒറ്റ ഉപകരണം ചാർജ് ചെയ്യാവുന്ന ഉപകരണമാണ് വിപണിയിലെത്തുക. ” സ്പീക്കറുകൾ, ഡെസ്ക് ലാമ്പുകൾ, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈൻ വൈകാതെ വയർലെസ്സ് സംവിധാനത്തിലേക്ക് മാറും. “- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഷവോമിക്ക് പുറമെ മോട്ടൊറോളയും ഓപ്പോയും വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ്.ഷവോമിയുടെ എം.ഐ എയർ ചാർജ് വഴി ഒരേസമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താൻ ഇനിയും വൈകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button