മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന ഭാര്യയുടെ ചിത്രം വൈറലായിരുന്നു. ഭര്‍ത്താവിനെ തോളിലേറ്റി വിജയം ആഘോഷിച്ച രേണുക സന്തോഷ് ഗൗരവിന് ആദരവുമായി കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ വകുപ്പ്.
രേണുകയുടെ കരുത്ത് മാത്രമല്ല, ഗ്രാമീണ മേഖലകളില്‍ സംഭവിക്കുന്ന സ്ത്രീ മുന്നേറ്റം കൂടിയാണ് ഈ ഒരു ചിത്രത്തിലൂടെ വ്യക്തമാകുന്നത്. രേണുകയെ ആദരിക്കാന്‍ തപാല്‍ സ്റ്റാമ്ബ് ഇറക്കിയിരിക്കുകയാണ് പോസ്റ്റല്‍ വകുപ്പ്. പൂനെയിലെ ഖേദ് താലൂക്കിലെ പട്ടികവര്‍ഗ ഗ്രാമമായ പാലുവിലാണ് ഈ വാശിയേറിയ പോരാട്ടം നടന്നത്. ഒടുവില്‍ തെരെഞ്ഞുപ്പ് ഫലം വന്നപ്പോള്‍ 221 വോട്ടിന് സന്തോഷ് ഗൗരവ് ജയിച്ചു. തന്‍റെ ഭര്‍ത്താവിനെ തോളിലേറ്റി ഗ്രാമം മുഴുവന്‍ നടന്നായിരുന്നു ഭാര്യ രേണുക വിജയം ആഘോഷിച്ചത്.
Also Read: മലയാളി യുവതിയെ ഭര്‍ത്താവ് രാസവസ്തു കുടിപ്പിച്ചു; അന്നനാളവും ശ്വാസനാളവും കരിഞ്ഞു; ഒടുവിൽ..
വിജയാഘോഷങ്ങള്‍ക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല. കോവിഡ‍് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിജയാഘോഷങ്ങള്‍ നടത്താന്‍ പാടുള്ളു തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരുന്നു. ഭർത്താവിൻ്റെ വിജയം ആഘോഷിക്കാൻ രേണുകയ്ക്ക് ഇതൊന്നും തടസമായില്ല. പാര്‍ട്ടി പ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ ഒന്നും രേണുക കാത്തുനിന്നില്ല. ഭര്‍ത്താവിനെ സ്വന്തം ചുമലിലേറ്റി ഗ്രാമം മുഴുവന്‍ നടന്ന് ആഘോഷിച്ചു.
Post Your Comments