എക്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ തിന്നുതീര്‍ത്തത് അരമണിക്കൂറുകൊണ്ടാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. മുപ്പത് കിലോ ഭാരമുള്ള ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ അതേസമയം ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ ) അധികമായി നല്‍കണമെന്ന് വിമാനത്താവളത്തില്‍ നിന്ന് യുവാക്കള്‍ അറിഞ്ഞു.
എന്നാല്‍ അതേസമയം എക്ട്രാ ബാഗേജ് ആയി പണം നല്‍കാനോ ഓറഞ്ച് ഉപേക്ഷിക്കാനോ യുവാക്കള്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് അപ്രതീക്ഷിതമായി യുവാക്കള്‍ പെട്ടി പൊളിച്ച് ഓറഞ്ച് തിന്നാൻ ആരംഭിച്ചത്.
Post Your Comments