![](/wp-content/uploads/2021/01/untitled-5-2.jpg)
അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കോളേജ് അധ്യാപകരായ ദമ്പതിമാരാണ് തങ്ങളുടെ പെണ്മക്കളെ പുനർജ്ജനിപ്പിക്കാനായി കൊലപ്പെടുത്തിയത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരിൽ മാതാപിതാക്കളാൽ കൊല്ലപ്പെട്ടത്.
ഐ എ എസിന് പഠിക്കുന്ന മൂത്തമകൾ അലേഖ്യയാണ് എല്ലാത്തിനും പിന്നിലെന്ന് കൊലപ്പെടുത്തിയ അമ്മ മൊഴി നൽകിയിരുന്നു. അലേഖ്യയുടെ മനോഭാവം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താനാണ് ശിവഭഗവാനെന്നും ഇസ്ളാം മരിച്ച മതമാണെന്നുമൊക്കെയായിരുന്നു അലേഖ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.
Also Read: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.19 കോടി
സ്വയം താനൊരു ശിവ ഭഗവാനാണെന്നായിരുന്നു അലേഖ്യ കരുതിയിരുന്നത്. ഒൻപതിൽ പഠിക്കുമ്പോൾ താൻ ശിവനായി മാറിയെന്നാണ് ഇവർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കടുത്ത ഇസ്ളാം മത വിദ്വോഷി കൂടിയായിരുന്നു അലേഖ്യ. ജനുവരി 22നാണ് ഇവർ അവസാനമായി ഇസ്ളാം വിരുദ്ധ പോസ്റ്റുകൾ ഇട്ടത്. മരിച്ചില്ലായിരുന്നുവെങ്കിൽ ഇത്തരം പോസ്റ്റുകളുടെ പേരിൽ അലേഖ്യയെ പൊലീസ് അറസ്റ്റ് ചെയ്തേനെയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Post Your Comments