Latest NewsIndiaNewsCrime

മാതൃകാദമ്പതികളായി 8 വർഷം, ഭാര്യ സ്ത്രീയല്ലെന്ന് അറിയുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ; ഞെട്ടി കുടുംബം

ഉത്തമ ഭാര്യാഭർത്താവായി ജീവിച്ചവർ, ജീവിതമിങ്ങനെ

മാതൃകാദമ്പതികളായി 8 വർഷം ഒരുമിച്ച ജീവിച്ചതിൽ ഭാര്യ സ്ത്രീയല്ലെന്ന് കുടുംബം അറിയുന്നത് അവരുടെ മരണശേഷം. മധ്യപ്രദേശിലെ സഹോർ പട്ടണത്തിലാണ് സംഭവം. 2012ലാണ് ദമ്പതികൾ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 2 വർഷം ആയെങ്കിലും ഇരുവർക്കും കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇരുവരും രണ്ട് കുട്ടികളെ ദത്തെടുത്തിരുന്നു.

സന്തോഷ ജീവിതം നയിക്കുന്നതിന് ഇടയിൽ അടുത്തിടെ ഇരുവരും തമ്മിൽ ചെറിയ വഴക്കുണ്ടായി. ഇതേത്തുടർന്ന് ഭർത്താവിനെ പേടിപ്പിക്കാൻ ഭാര്യ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി. ഇവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരെയും രക്ഷപെടുത്താൻ സാധിച്ചില്ല. 4 ദിവസത്തെ വ്യത്യാസത്തിൽ ഇരുവരും മരണമടഞ്ഞു.

Also Read: ‘ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം’; ആലപ്പുഴ ബൈപ്പാസിൻ്റെ ടോൾബൂത്ത് തകർന്നു

ഇതിനുശേഷമായിരുന്നു കുടുംബക്കാരെ ഞെട്ടിക്കുന്ന സംഭവം. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഞെട്ടിയത് ബന്ധുക്കളാണ്. റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാർ ആണെന്നു ഡോക്ടർമാർ കണ്ടെത്തി. തങ്ങൾക്കൊന്നും അറിയില്ലെന്നും ഭാര്യ പെണ്ണാണെന്നായിരുന്നു കരുതിയിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button