
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരനായ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന മുഖ്യപ്രതി അഹമ്മദ് ഒമര്‍ സയീദ് ഷേഖ് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയതിനെ വിമർശിച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നേരിട്ടാണ് പ്രതികരിച്ചത്. പാകിസ്താന്‍ സുപ്രിംകോടതിയുടെ തീരുമാനം തികച്ചും അപലപനീയമാണ്. അമേരിക്കന്‍ പൗരനായ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്താണ് കൊന്നത്.
Read Also: പാക് ഭീകര സംഘടന തലവന്‍ കൊല്ലപ്പെട്ടു; ബാഗിന്‍റെ തലക്ക് 30 ലക്ഷം വിലയിട്ട് അമേരിക്ക
വര്‍ഷങ്ങളോളം അമേരിക്കയില്‍ കഴിഞ്ഞിരുന്ന അഹമ്മദ് ഒമര്‍ സയീദ് ഷേഖ് കുറ്റക്കാരനാണെന്നും ശിക്ഷ അനിവാര്യമാണെന്നും അമേരിക്കയിലെ അറ്റോര്‍ണി ജനറല്‍ മോണ്ടി വില്‍കിന്‍സന്‍ അറിയിച്ചു. അമേരിക്ക അഹമ്മദ് ഒമറിനെ ശിക്ഷിക്കും. അമേരിക്കന്‍ പൗരനെ അത്ര ക്രൂരമായിട്ടാണ് വധിച്ചത്. പാകിസ്താന്‍ കോടതിയുടെ നടപടി തീര്‍ത്തും നീതീകരിക്കാനാകാത്തതാണെന്നും ബ്ലിങ്കന്‍ പ്രതികരിച്ചു.
Post Your Comments