Latest NewsNewsInternational

സ്വ​ന്തം മ​ണ്ണി​ലെ ഭീ​ക​ര​ത​യാ​ണ് ആ​ദ്യം അ​വ​ര്‍ തു​ട​ച്ച്‌ നീ​ക്കേ​ണ്ട​ത്; പാകിസ്ഥാനെതിരെ അമേരിക്ക

ന്യൂ​യോ​ര്‍​ക്ക്: ഭീ​ക​ര​ത‍​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പാകിസ്ഥാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി അമേരിക്ക. സ്വ​ന്തം മ​ണ്ണി​ലെ ഭീ​ക​ര​ത​യാ​ണ് ആ​ദ്യം അ​വ​ര്‍ തു​ട​ച്ച്‌ നീ​ക്കേ​ണ്ടത്. അ​ന്താ​രാ​ഷ്ട്ര മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കാ​നും പ്രാ​ദേ​ശി​ക സ്ഥി​ര​ത നി​ല​നി​ര്‍​ത്താ​നും പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ക്ക​ണം. പാകിസ്ഥാൻ മാ​ത്ര​മ​ല്ല എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ചെ​റു​ത്തു നി​ല്‍​പ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​ന്‍ ഹ​ഫീ​സ് സ​യീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ന് അ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​കി​സ്ഥാ​ന്‍ ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക ഇങ്ങനെയൊരു നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button