COVID 19Latest NewsKeralaNews

കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന നഴ്സ് കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : കോവിഡ് വാക്സിൻ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം നഴ്സ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീർത്ഥത്തിൽ സുജ ആണ് മരിച്ചത്. ഇവർക്ക് 52 വയസ് ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ഇവർ വാക്സിൻ സ്വീകരിച്ചിരുന്നു.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു

നിരീക്ഷണത്തിലിരിക്കെയാണ് ഇവർ കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ ഉടൻ തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗി ആയിരുന്നു ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button