കേളകം: പെരുന്താനത്ത് തീപ്പിടിത്തത്തിൽ മൂന്ന് ഏക്കറോളം കൃഷി കത്തിനശിച്ചു. ചീരംവേലിൽ പാനൂസിന്റെ റബ്ബർതോട്ടത്തിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടർന്ന് കണിച്ചാർ സെയ്ന്റ് ജോർജ് പള്ളിയുടെ കശുമാവിൻ തോട്ടത്തിലേക്ക് തീ പടരുകയായിരുന്നു.
പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള രണ്ട് ഏക്കറിലധികം കശുമാവ് തോട്ടം കത്തി നശിച്ചിട്ടുണ്ട്. പേരാവൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.
Post Your Comments