KeralaLatest NewsNews

പൊലീസിനെ ചുറ്റിച്ച് നവവധുവിന്റേയും ഭര്‍തൃമാതാവിന്റേയും മരണങ്ങള്‍

ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പലവിധ സംശയങ്ങള്‍

തിരുവനന്തപുരം: നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍തൃമാതാവും ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പലവിധ സംശയങ്ങള്‍ ഉയരുന്നു . കല്ലമ്പലത്ത് നവവധുവിനെ വീട്ടിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍തൃമാതാവും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് പൊലീസിനെ വട്ടംകറക്കുന്നത്. ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനില്‍ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് (53) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കോഴിഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 നാണ് ശ്യാമളയുടെ മകന്‍ ശരത്തിന്റെ ഭാര്യ വെട്ടൂര്‍ വെന്നികോട് വലയന്റെകുഴി ശാന്ത മന്ദിരത്തില്‍ ഷാജിയുടെയും ശ്രീനയുടെയും മകള്‍ ആതിരയെ ഭര്‍ത്തൃഗൃഹത്തിലെ ബാത്ത് റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹത ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ആതിരയുടെ പിതാവ് എസ്.പി ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശ്യാമളയും ജീവനൊടുക്കിയത്. ശ്യാമള തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി മകള്‍ പറഞ്ഞിട്ടുണ്ടെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പിതാവ് വെളിപ്പെടുത്തിയിരുന്നു.

Read Also : രാജ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ

നവംബര്‍ 30 നായിരുന്നു ശരത്തും ആതിരയും വിവാഹിതരായത്. ശരത്ത് പിതാവുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയ സമയത്താണ് ആതിരയെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടിലെത്തിയ ആതിരയുടെ മാതാവാണ് സംഭവം ആദ്യം കണ്ടത്. അകത്തുനിന്ന് അടച്ച നിലയിലായിരുന്നു ബാത്ത് റൂം. രക്തംപുരണ്ട കത്തിയും അതിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ കതക് തുറന്ന നിലയില്‍ കണ്ടെത്തിയതും മകള്‍ക്ക് ജീവനൊടുക്കേണ്ട മറ്റ് സാഹചര്യങ്ങളൊന്നും ഇല്ലാതിരുന്നതുമാണ് ആതിരയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്താന്‍ കാരണം. മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മകളെ ആരോ അപായപ്പെടുത്തിയതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന വീട്ടുകാര്‍, ഭര്‍തൃമാതാവുള്‍പ്പെടെയുള്ളവരെ ഇതുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെന്ന നിലയില്‍ തന്നെ സംശയനിഴലിലാക്കിയതും സമൂഹമാദ്ധ്യമങ്ങളിലടക്കം നിരന്തരം വാര്‍ത്തകള്‍ വന്നതും ശ്യാമള ദുഃഖിതയായിരുന്നത്രേ. ഇക്കാര്യം ചില ബന്ധുക്കളോട് അവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആതിരയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്ന അവര്‍, ഇക്കാര്യങ്ങള്‍ അന്വേഷണത്തിലിരിക്കെ ജീവനൊടുക്കിയതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ പലവിധ സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button