ന്യൂഡൽഹി: ഗാസിപൂരിലെ പ്രതിഷേധ വേദിയിൽ വീണ്ടും സംഘർഷാവസ്ഥ. സമരവേദിയിലുണ്ടായിരുന്ന വ്യക്തിയെ ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത് പരസ്യമായി മർദ്ദിച്ചു. അയാൾ തങ്ങളുടെ സംഘടനയിൽ പെട്ട ആളല്ലെന്നും മാദ്ധ്യമങ്ങളോട് മോശമായി പെരുമാറിയെന്നും ആരോപിച്ചായിരുന്നു മർദ്ദനം. സമരവേദി വിട്ടുപോകില്ലെന്ന് രാകേഷ് ടികായത് ആവർത്തിച്ചു. റോഡിൽ തന്നെ തങ്ങാനുളള നീക്കമാണ് പ്രതിഷേധക്കാർ നടത്തുന്നത്.
Read Also : നരേന്ദ്രമോദി പ്രചോദനമായി , എഐഎഡിഎംകെ നേതാവുൾപ്പെടെ പ്രമുഖർ ബിജെപിയിൽ ചേർന്നു
റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ രാകേഷ് ടികായതിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. നിയമ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഗാസിപൂർ അതിർത്തിയിൽ ടികായത് തങ്ങിയിരുന്ന സമരവേദിയിലെ ടെന്റിന് പുറത്ത് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ ബലം പ്രയോഗിച്ച് ഇറക്കിവിടാൻ ഒരുങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് വീണ്ടും പ്രതിഷേധക്കാരെ ടികായതും സംഘവും സംഘടിപ്പിച്ചത്.
#WATCH: Bharatiya Kisan Union spokesperson Rakesh Tikait slaps a person at Ghazipur border (Delhi-Uttar Pradesh). pic.twitter.com/fhRSbdlhgY
— ANI (@ANI) January 28, 2021
റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് ശേഷം സിംഘു, ഗാസിപൂർ അതിർത്തികളിൽ സർക്കാർ സുരക്ഷ ശക്തമാക്കിയിരുന്നു. കലാപവും സംഘർഷവും ആവർത്തിക്കുന്നത് തടയാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി അധികസേനയെയും വിന്യസിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമുണ്ടായിരുന്ന നിരവധി പേർ പ്രതിഷേധവേദി വിട്ട് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
Post Your Comments