അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമൻ നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്. ആറു മാസം മുൻപാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തിൽ പാല് കാച്ചൽ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കൾ ആരും ചടങ്ങിൽ പങ്കെടുത്തില്ല. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്.
തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തിൽ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നില്ലെന്നും ഇയാൾ പറയുന്നു. താൻ ശിവന്റെ അവതാരം ആണെന്ന് മൂത്തമകൾ അലേഖ്യ പലതവണ പറഞ്ഞു. ഇളയവളെ മോഹിനിയാണെന്നും വിശ്വസിപ്പിച്ചു. ഒടുവിൽ മരിക്കുന്നതിനു മുൻപ് ശിവനും മോഹിനിയുമായി അർദ്ധനഗ്നകളായി ഇരുവരും ശക്തിപൂജ നടത്തിയിരുന്നുവെന്ന് പിതാവ് പറയുന്നു. വീട്ടിൽ പൈശാചിക ശക്തി കറങ്ങി നടക്കുന്നുവെന്ന് പറഞ്ഞ ഇളയമകൾ പലതവണ ആത്മഹത്യാപ്രവണ പ്രകടിപ്പിച്ചിരുന്നു.
Also Read: ശാരീരിക അസ്വസ്ഥതകള്‍ മൂലം പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു
കോളേജ് അധ്യാപകരായ ദമ്പതിമാരാണ് തങ്ങളുടെ പെണ്മക്കളെ പുനർജ്ജനിപ്പിക്കാനായി കൊലപ്പെടുത്തിയത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരിൽ മാതാപിതാക്കളാൽ കൊല്ലപ്പെട്ടത്.
ഐ എ എസിന് പഠിക്കുന്ന മൂത്തമകൾ അലേഖ്യയാണ് എല്ലാത്തിനും പിന്നിലെന്ന് കൊലപ്പെടുത്തിയ അമ്മ മൊഴി നൽകിയിരുന്നു. അലേഖ്യയുടെ മനോഭാവം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താനാണ് ശിവഭഗവാനെന്നും ഇസ്ളാം മരിച്ച മതമാണെന്നുമൊക്കെയായിരുന്നു അലേഖ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.
Post Your Comments