Latest NewsNewsIndia

വെബ്‌സൈറ്റിലൂടെ മരണ ദിനം അറിഞ്ഞു പേടിച്ച പതിമൂന്നുകാരൻ തൂങ്ങി മരിച്ചു

മഹാരാഷ്ട്ര : നാസിക്കിലെ ജാ​ഗൽ​ഗാവിൽ പതിമൂന്ന് വയസുള്ള വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് സന്ദർശിച്ചതായി പൊലീസ് പറഞ്ഞു.

Read Also : കയ്യിൽ വാളുകളും മാരകായുധങ്ങളുമായി പ്രതിഷേധക്കാർ, പോലീസുകാരന് വെട്ടേറ്റു ; വീഡിയോ കാണാം

മരണത്തിന് തൊട്ടു മുൻപ് മരണം പ്രവചിക്കുമെന്നാണ് വെബ്സൈറ്റിന്റെ അവകാശവാദം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടിക്ക് രക്ഷിതാക്കൾ മൊബൈൽ വാങ്ങി നൽകിയിരുന്നു. ഇതുപയോ​ഗിച്ചാണ് വിദ്യാർത്ഥി സൈറ്റിൽ കയറി പരിശോധിച്ചത്. വെബ്‌സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button