KeralaLatest NewsNewsCrime

നെയ്യാറില്‍ യുവതി മുങ്ങി മരിച്ച സംഭവം; ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നെയ്യാറില്‍ യുവതി മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുകയുണ്ടായി. നെടുമങ്ങാട് മരകുളം സ്വദേശി സുജയാണ് നെയ്യാറിൽ മുങ്ങി മരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രായുമ്മൂട് വീട് വാടകക്ക് എടുത്തു താമസം തുടങ്ങിയ ശേഷമാണ് ഇന്നലെ വൈകിട്ട് നെയ്യാറില്‍ 38 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പറയുന്നത്.

മൂന്ന് ദിവസം മുമ്പ് ആറാലുമ്മൂട് സ്വദേശിയായ ഉണ്ണികൃഷ്ണനെ വിവാഹം കഴിച്ചാണ് സുജ പ്രായുമൂടിലേക്ക് എത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. എന്നാൽ അതേസമയം ഇക്കാര്യത്തിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയായ സ്ത്രീ എങ്ങനെ വീണ്ടും വിവാഹം ചെയ്യുമെന്ന് ബന്ധുക്കള്‍ ചോദിച്ചു. ഇന്നലെ നെയ്യാറിലെ പ്രായുമ്മൂട് കടവിന് സമീപമാണ് വിവസ്ത്രയായ നിലയിൽ സുജയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റെഡിയില്‍ എടുത്തു. മുങ്ങി മരണമോ കൊലപാതകമോ എന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. ഇന്‍ക്വസ്സ്റ്റ് പൂര്‍ത്തീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സുജയ്ക്ക് 11 വയസുളള മകനുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button