അബുദാബി: രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി യുഎഇ. വാക്സിന്‍ എടുത്ത് കോവിഡിന്‍റെ വ്യാപനത്തെ തടയാനാണ് യു.എ.ഇയുടെ തീരുമാനം. വാക്സിന്‍ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി. നേരത്തേ ജനസംഖ്യയുടെ അമ്പത് ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നു എന്നാണ് യു.എ.ഇ പ്രഖ്യാപിച്ചിരുന്നത്.
Read Also: ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
എന്നാൽ ഇതുവരെ 26,77,675 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. നിലവില്‍ വാക്സിന്‍ വിതരണ നിരക്കില്‍ ലോകത്ത് ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് യു.എ.ഇ. അതിനിടെ, രാജ്യത്തെ കോവിഡ് കണക്കുകളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അധികൃതര്‍ തള്ളി. യു.എ.ഇ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments