തിരുവനന്തപുരം : സർക്കാർ സംവിധാനത്തിൽ അഴിമതി ഉണ്ടായാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ പ്രത്യേക വെബ്‌സൈറ്റ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2021 ലെ പത്തിന കർമപരിപാടികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.കയ്യിലുള്ള തെളിവുകൾ അടക്കം ജനങ്ങൾക്ക് വെബ്‌സൈറ്റിലൂടെ സമർപ്പിക്കാൻ കഴിയും. ഫോൺ സന്ദേശം, സ്‌ക്രീൻഷോട്ടുകൾ, ഓഡിയോ, ടെക്‌സ്‌റ്റ് മെസേജസ് എന്നിവ സമർപ്പിക്കാം.
സർക്കാർ സംവിധാനങ്ങളിലെ ദുഷ്‌പ്രവണതകളെക്കുറിച്ച് പരാതിപ്പെടാൻ വെബ്‌സൈറ്റിലൂടെ കഴിയും. പദ്ധതിയുടെ പേര് ജനങ്ങൾക്ക് നിർദ്ദേശിക്കാമെന്നും പിണറായി പറഞ്ഞു.
Post Your Comments