എറണാകുളം : ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഷിഗെല്ലയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണം കണ്ടെത്തിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ ഈ മാസം ആദ്യം ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments