ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കർഷകറാലിയുടെ പേരിൽ അഴിഞ്ഞാടിയ ഖാലിസ്താൻ ഭീകരരെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. തോറ്റ് ശീലിച്ച പ്രസ്ഥാനമായ കോൺഗ്രസും കമ്യൂണിസ്റ്റും രാജ്യദ്രോഹികൾക്കൊപ്പമാണെന്നും ജാവദേക്കർ പറഞ്ഞു.
കോൺഗ്രസ്സും കമ്യൂണിസ്റ്റും ഒരു പോലെ നിരാശരാണ്. എല്ലായിടത്തും തോൽക്കുകയാണ്. ബംഗാളിൽ കൂട്ടുകൂടി തോൽപ്പിക്കാൻ നോക്കുന്നത് ബി.ജെ.പിയെ. എന്നാൽ ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതുമാത്രമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
Read Also : ‘പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയും പിണറായി വിജയൻ അടിച്ചു മാറ്റി’; ഒട്ടും ഉളുപ്പില്ലാത്ത എട്ടുകാലി മമ്മൂഞ്ഞ്
രാഹുൽ ഗാന്ധി എല്ലായിപ്പോഴും രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നയാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക ഭീകരരുടെ പ്രക്ഷോഭത്തിനും പിന്തുണയുമായി രാഹുലെത്തിയതും ജാവദേക്കർ ചൂണ്ടിക്കാട്ടി.
Post Your Comments