Latest NewsNewsIndia

രാത്രി 11ന് മുന്‍പ് ഒഴിയണമെന്ന് പൊലീസ്, ഒഴിയില്ലെന്ന് കര്‍ഷകരുടെ വാശി

ന്യൂഡല്‍ഹി : ഗാസിപ്പൂരിലെ കര്‍ഷക സമര വേദി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് നോട്ടീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കി. രാത്രി പതിനൊന്നിന് മുമ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റില്‍ പൊലീസ് നോട്ടീസ് പതിച്ചു. എന്നാല്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും വെടിയുതിര്‍ത്താലും സ്ഥലത്ത് തുടരുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. തിക്രി അതിര്‍ത്തിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിക്കുവാനാണ് കര്‍ഷകരുടെ പദ്ധതി. എന്നാല്‍ ഗാസിപ്പൂരിലേക്കുള്ള ഗതാഗതം തടഞ്ഞ് പദ്ധതിക്ക് തടയിടാനാണ് പൊലീസിന്റെ ശ്രമം.

Read Also : ചെങ്കോട്ടയിലുണ്ടായത് മന:പൂര്‍വം ഉണ്ടാക്കിയ കലാപം, കലാപകാരികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി

ഇതിനിടെ റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി.ആക്രമണത്തിലെ ഗൂഢാലോചനയെക്കുറിച്ച് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button