Latest NewsNewsIndia

അമിത് ഷാ ചെങ്കോട്ടയിൽ; ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരെ സന്ദർശിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി, വീഡിയോ

പരിക്കേറ്റ പോലീസുകാർക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി ചെങ്കോട്ടയിൽ

ചെങ്കോട്ടയിൽ നടന്ന സംഘർഷം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെത്തി. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ സന്ദർശിച്ചു. ശുശ്രുത് ട്രോമ സെന്റർ, തിരഥ് റാം ഷാ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് അമിത്ഷാ എത്തിയത്. ഉച്ചയോടെ ചെങ്കോട്ടയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി, നാശനഷ്ടങ്ങള്‍ വിലയിരുത്തി. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ സന്ദർശിച്ച ശേഷമായിരുന്നു സ്ഥിതിഗതികൾ വിലയിരുത്തിയത്.

Also Read: കൊവിഡ് കേരളത്തിൽ അതിവ്യാപനമാകുന്നു, ശ്രദ്ധ കുറയുന്നു; സമ്മതിച്ച് മുഖ്യമന്ത്രി

ആശുപത്രി ജീവനക്കാരോട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരുടെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചു. .പോലീസുകാരുമായും ജീവനക്കാരുമായും സംവദിക്കുന്ന അമിത്ഷായുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തിൽ മുന്നൂറോളം പോലീസുകാർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ പങ്കാളിയായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം.

അതേസമയം, ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ സിങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button