കേരളത്തിലെ കൊവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്നത് ആരോഗ്യ വകുപ്പിൽ ആശങ്കയുണ്ടാക്കുന്നു. കേരളത്തിൽ കൊവിഡ് രോഗികൾ വളരെയധികമാണെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും വിവാഹം പോലെയുള്ള ആഘോഷങ്ങൾ നിയന്ത്രണവിധേയമായിട്ടല്ല നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തിനു കഴിയാതെ പോയത്. കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന് ഏറെ പ്രശംസകളും അംഗീകാരങ്ങളും നേടിയ കേരളത്തിൻ്റെ ആരോഗ്യവകുപ്പിന് ഇതെന്ത് സംഭവിച്ചുവെന്നാണ് രാജ്യം ചോദിക്കുന്നത്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഏറെ പ്രശംസ പിടിച്ചുപറ്റിയ ആറ്റുകാൽ പൊങ്കാല ഉത്സവവും സൂചിപ്പിക്കുന്നതെന്ത്?
Also Read: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന; യുവാക്കൾ പിടിയിൽ
തദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ആയിരുന്നു ഉണ്ടായത്. ഈ ഒരു പാഠം ഉൾക്കൊണ്ട് വേണ്ട നിയന്ത്രണങ്ങളും കർശന നടപടികളുടെയും ചുവടുപിടിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക എന്ന് തന്നെ വേണം കരുതാൻ.
പോലീസിന്റെ സജീവമായ ഇടപെടലിന്റെ അഭാവമാണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് തിരുവനന്തപുരം ജില്ലാ ആരോഗ്യ അധികൃതർ പറയുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഒന്നും ജനങ്ങൾ പാലിക്കുന്നില്ലെന്നും നിർദേശങ്ങൾ ലംഘിച്ച് ആളുകൾ എല്ലായിടത്തും ഒത്തുകൂടുന്നുവെന്നും ആരോഗ്യ മേഖല കുറ്റപ്പെടുത്തുന്നു.
Post Your Comments