ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ കുതിക്കുകയാണ്. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,13,96,890 ആയി ഉയർന്നിരിക്കുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 21,82,091 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുകയുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടിരിക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 4.39 ലക്ഷമായി ഉയർന്നിരിക്കുകയാണ്. 1.59 കോടി പേർ രോഗമുക്തി നേടിയിരിക്കുന്നു.
ഇന്ത്യയിൽ 1,07,02,031 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,72,818 ആയി ഉയർന്നു. 1.53 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.
ബ്രസീലിൽ തൊണ്ണൂറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.20 ലക്ഷം പേർ മരിച്ചു. എഴുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയേഴ് ലക്ഷം പേർക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 1500ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ ഒരു ലക്ഷം കടന്നിരിക്കുകയാണ്.
Post Your Comments