തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5771 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 5999 പേർ ഇന്നു രോഗമുക്തി നേടി. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സംഭവിച്ച 19 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 5228 പേർക്ക് സമ്പർക്കത്തിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 410 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗമുക്തരെക്കാൾ രോഗികൾ കൂടുന്നു.
തികഞ്ഞ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments