Latest NewsNews

ലോകം മുഴുവൻ കോവിഡ് മരുന്നെത്തിക്കാൻ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവൻ മരുന്നെത്തിക്കാൻ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുൻകൈ എടുത്തു ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ്- ഇസ്രയേലിന്റെ 14-ാം മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോവിഡ് വ്യാപനത്തിൽ ലോകരാജ്യങ്ങളടക്കം വലിയ പ്രതിസന്ധിയിലായിരിക്കേയാണ് ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചതെന്നും അദ്ദേഹാം പറഞ്ഞു. തുടക്കത്തിൽ പ്രതിരോധ മരുന്നുകളും ഇപ്പോൾ വാക്‌സിനും എത്തിക്കുന്നതിൽ ഇന്ത്യ വീണ്ടും മാതൃകയായിരിക്കുകയാണ് എന്നും ഇതുവരെ 150 രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്നുകൾ എത്തിച്ച് നൽകിയിരിക്കുന്നതെന്നും കേന്ദ്രവിദേശകാര്യ മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിതരെ നിയന്ത്രിക്കാനും സമ്പൂർണ്ണ ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചതും ഇന്ത്യക്ക് നേട്ടമായി. അതേ സമയം രാജ്യത്തെ എല്ലാ മരുന്നുൽപ്പാദകരും സർക്കാർ നിർദ്ദേശത്തിൽ വളരെ വേഗം പ്രവർത്തിച്ചതോടെ പ്രതിരോധ മരുന്നുകൾ പരമാവധി ഉൽപ്പാദിപ്പിക്കാനും ലോകത്താവശ്യമുള്ളത്ര എത്തിക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button