COVID 19Latest NewsNewsGulfOman

ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് ബാധ

മസ്‍കത്ത്: ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,33,574 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,26,486 പേരും രോഗമുക്തരായിട്ടുണ്ട്. 1525 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 95 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 93 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 26 പേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button