കൊട്ടാരക്കര; നെടുവത്തൂർ തീപ്പെട്ടി നിർമാണക്കമ്പനിയിലും ചിരട്ടക്കോണത്ത് പുൽക്കാടുകൾക്കും തീപിടിത്തം ഉണ്ടായിരിക്കുന്നു. നെടുവത്തൂർ തിരുവാതിര മാച്ച് ഇൻഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. കൊട്ടാരക്കര അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി തീ കെടുത്തി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. മുക്കാൽ മണിക്കൂറോളം രക്ഷാപ്രവർത്തനം നടന്നു. സ്റ്റേഷൻ ഓഫിസർ ടി.ശിവകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉദ്യോഗസഥരായ എസ്.അനിൽകുമാർ, ആർ. രാജീവ്, സി.രമേശ് കുമാർ, ജെ.ഷൈൻ, ഡി.സമീർ, എ.അജിത്, ഷിജു ജോർജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ചിരട്ടക്കോണത്ത് അഗ്നിരക്ഷാസേന ഏറെ ശ്രമാകരമായാണ് തീ കെടുത്തിയത്. സെന്റ് മേരീസ് ചർച്ചിനോടു ചേർന്ന് 28 ഏക്കർ സ്ഥലത്തെ 5 ഏക്കറോളം വരുന്ന പുൽക്കാടുകൾക്ക് ഇന്നലെ സന്ധ്യയോടെയാണ് തീപിടിക്കുകയുണ്ടായത്. അഗ്നിശമനവാഹനം തീപിടിച്ച സ്ഥലത്ത് എത്തിക്കാൻ കഴിയുമായിരുന്നില്ല. സേനാംഗങ്ങൾ ഫയർ ബീറ്റർ ഉപയോഗിച്ചും മണ്ണ്മാന്തി യന്ത്രത്തിന്റെ സഹായം തേടിയും രണ്ട് മണിക്കൂറിന് ശേഷം തീകെടുത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എസ്. അനിൽകുമാർ നേതൃത്വം നൽകി.
Post Your Comments