COVID 19KeralaLatest NewsNewsIndia

70 ശതമാനം കോവിഡ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോപിക്കുകയുണ്ടായി. ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ നടത്തുന്നതാണ്. ആർടിപിസിആർ പരിശോധനകൾ കുറച്ചതാണ് കേരളത്തിൽ മാത്രം കൊറോണ വൈറസ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയർന്നിരുന്നു.

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധർ പറയുകയുണ്ടായി. ഒൻപത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നിരിക്കുകയാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകർച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button