ന്യൂഡൽഹി: ഡൽഹിയിലെ ട്രാക്ടർ റാലിക്കിടെ മരിച്ചയാൾക്ക് വെടിയേറ്റിട്ടില്ലെന്ന് പോലീസ്. ട്രാക്ടർ കീഴ്മേൽ മറിഞ്ഞ് പരിക്കേറ്റാണ് അയാൾ മരിച്ചതെന്നും പോസ്റ്റു മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വിശദീകരിച്ചു.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
ട്രാക്ടർ പോലീസുകാർക്കിടയിൽ ഓടിച്ചു കയറ്റാൻ ശ്രമിക്കവെ ട്രാക്റ്റർ മറിഞ്ഞാണ് സമരക്കാരിൽ ഒരാൾ മരിച്ചത്. വെടിയേറ്റാണ് മരിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. എന്നാൽ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞെന്നടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഡൽഹി പോലീസിന് മൃതദേഹം കൈമാറാൻ സമരക്കാർ ഒരുക്കമായിരുന്നില്ല. ആറ് മണിക്കൂറോളം മൃതദേഹവുമായി സമരക്കാർ പ്രതിഷേധിച്ചിരുന്നു. പിന്നീട് യുപി അതിർത്തിയിലെ ഗാസിപുർ സമരവേദിയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്നു. അവിടെ നിന്നും യുപി പോലീസ് മൃതദേഹം ഏറ്റെടുക്കുകയും പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. ട്രാക്ടർ കീഴ്മേൽ മറിഞ്ഞിട്ടുണ്ടായ ക്ഷതവും രക്തസ്രാവവും ആണ് മരണകാരമെന്നാണ് ഈ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments