കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തിയ റാലിയിൽ സംഘർഷം. ചെങ്കോട്ടയിലെ സംഘർഷം നിയന്ത്രണവിധേയമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഘർഷത്തെ കുറിച്ച് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ വൈറലാകുന്നു. പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്താൻ തങ്ങൾ ആഗ്രഹിച്ചില്ലെന്ന് ചികിത്സയിലുള്ള ഡൽഹി പോലീസ് ഉദ്യോഗസ്ഥനായ പിസി യാദവ് പറഞ്ഞു
സമരക്കാർക്ക് നേരെ ലാത്തി പ്രയോഗം നടത്താൻ തീരുമാനിച്ചതല്ല. ചെങ്കോട്ടയിലേക്ക് ഇടിച്ചുകയറിയ അവർ പ്രകോപനപരമായ രീതിയിൽ പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്ന് പൊലീസ് പറയുന്നു. ചെങ്കോട്ടയിലേക്ക് പ്രതിഷേധക്കാർ വാളും ലാത്തിയുമൊക്കെയായി പെട്ടന്ന് ഇരച്ചെത്തുകയായിരുന്നുവെന്ന് നോർത്ത് ഡിസിപിയുടെ ഓപ്പറേറ്റർ സന്ദീപ് പറഞ്ഞു. മദ്യപിച്ചെത്തിയവരും സംഘത്തിൽ ഉണ്ടായിരുന്നു. പൊലീസുകാരെ ഇവർ വാളുപയോഗിച്ച് ആക്രമിച്ചു. വനിതാ പൊലീസിനേയും വെറുതേ വിട്ടില്ല. ട്രാക്ടർ ഓടിച്ചു കയറ്റി കൊല്ലാൻ ശ്രമിച്ചു.
സമാധാനപരമായി റാലി നടത്തുമെന്നായിരുന്നു സമരക്കാർ നൽകിയ ഉറപ്പ്. എന്നാൽ അത് പാലിക്കപ്പെട്ടില്ല. മാരകായുധങ്ങളുമായി ഇരച്ചെത്തിയ പ്രതിഷേധക്കാർ പൊലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ചെങ്കോട്ടയെ ഒരു യുദ്ധഭൂമിയാക്കി മാറ്റി. നൂറുകണക്കിന് പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ച് മണിക്കൂർ റാലി നടത്താനാണ് ഇവർക്ക് പോലീസ് അനുമതി നൽകിയത്. എന്നാൽ പോലീസുമായി ഉണ്ടാക്കിയ ധാരണ പ്രതിഷേധക്കാർ കാറ്റിൽ പറത്തി എട്ട് മണിയോടെ തന്നെ ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിക്കുകയായിരുന്നു.
Leave a Comment